♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

എന്തിനീ മിഴി രണ്ടും...



                          ഓര്‍ഡിനറി 

സംഗീതം :വിദ്യാസാഗര്‍ 
രചന :രാജീവ്‌ നായര്‍ 
ആലാപനം :കാര്‍ത്തിക് ,ശ്രേയ ഗോശാല്‍ 


     Download Link




ഓമനിച്ചുമ്മ വെയ്ക്കുന്നൊരിഷ്ട...


Gopi SundarGireesh PuthencheryKarthikVineeth SreenivasanRoopa


കാസനോവ 

സംഗീതം :ഗോപി സുന്ടെര്‍ 
രചന :ഗിരീഷ്‌ പുതെന്ചെരി 
ആലാപനം :കാര്‍ത്തിക് ,വിനീത് ശ്രീനിവാസന്‍ ,രൂപ 



ഓമനിച്ചുമ്മ വെയ്ക്കുന്നൊരിഷ്ട നോവാണ് പ്രണയം
തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം
Fall in Love (4)
എന്തു തോന്നുന്നു നിൻ മനസ്സാരൊ തൊട്ടുവെന്നോ
കൊഞ്ചി നിൽക്കുന്നു നീ വെറുതേയാരോടോ
മെല്ലെയെന്തോ മിണ്ടലും പേരുചൊല്ലാൻ തോന്നലും
ഒന്നു കാണാൻ വിങ്ങലും പറയാമിതു നിൻ പ്രണയം
ഹേ.. മെല്ലെയെന്തോ മിണ്ടലും പേരുചൊല്ലാൻ തോന്നലും
ഒന്നു കാണാൻ വിങ്ങലും പറയാമിതു നിൻ പ്രണയം

ഓമനിച്ചുമ്മ വെയ്ക്കുന്നൊരിഷ്ട നോവാണ് പ്രണയം
തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം
Fall in Love (4)

നിന്നെ കാണാതൊരു നാൾ ഞാനുരുകുന്നതു പോലെ
You\'re in Love
ഒന്നും ചെയ്യാനലസം മെയ്യ് തളരുന്നതു പോലെ
You\'re in Love
എല്ലാം നൽകാൻ തോന്നിയാലെല്ലാ വാക്കും വറ്റിയാൽ
ഒറ്റയ്ക്കാവും നേരത്ത് You\'re in Love
ഹേ.. എല്ലാമെല്ലാം പുതുമയായ് എല്ലാരാവും പുലരിയായ്
എങ്ങാണു നീ തിരഞ്ഞെ പോവുന്നു ഞാൻ

You are gonna fall in love (2)

ഹോ.. കൂ പ്രണയം പോലും ഇന്നൊരു തലവേദനയല്ലേ
Hey true love (2)
തമ്മിൽ പ്രണയിക്കുമ്പോൾ നാം നുണകൾ പറയേണ്ടേ
Feel true love
പ്രേമം നെഞ്ചിൻ പുഞ്ചിരി വീഴാൻ നേരം കൈപ്പിടി
സ്വാതന്ത്ര്യത്തിൻ സംഗീതം Feel all love
എല്ലാമെല്ലാം മറവിയിൽ എല്ലാരോടും പ്രണയമായ്
ആപ് ബോലിയേ ഇതു പ്രാണാ കാതൽ കാതൽ

ഓമനിച്ചുമ്മ... ചുമ്മ... ചുമ്മ...
ഓമനിച്ചുമ്മ വെയ്ക്കുന്നൊരിഷ്ട നോവാണ് പ്രണയം
തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം
Fall in Love (4)
എന്തു തോന്നുന്നു നിൻ മനസ്സാരൊ തൊട്ടുവെന്നോ
കൊഞ്ചി നിൽക്കുന്നു നീ വെറുതേയാരോടോ
മെല്ലെയെന്തോ മിണ്ടലും പേരുചൊല്ലാൻ തോന്നലും
ഒന്നു കാണാൻ വിങ്ങലും പറയാമിതു നിൻ പ്രണയം
ഹേ.. മെല്ലെയെന്തോ മിണ്ടലും പേരുചൊല്ലാൻ തോന്നലും
ഒന്നു കാണാൻ വിങ്ങലും പറയാമിതു നിൻ പ്രണയം

ചെമ്പഴുക്ക നല്ല ചെമ്പഴുക്ക...




MG SreekumarSarath Vayalar

കുഞ്ഞളിയന്‍ 

സംഗീതം :എം ജി ശ്രീകുമാര്‍ 
രചന :ശരത് വയലാര്‍ 


Download Link


ചെമ്പഴുക്ക നല്ല ചെമ്പഴുക്ക
നീ മുമ്പിൽ തുടുത്തൊരു ചിരിക്കുടുക്ക
തേൻ വരിക്ക നല്ല തേൻ വരിക്ക
നീ നെഞ്ചിൻ മനയ്ക്കലെ ചുണക്കുടുക്ക
മുറ്റത്തെ മുൾക്കൊടിയെന്നാലും ചന്തത്തിൻ ചന്ദ്രിക നീയേ
ഒറ്റയ്ക്കോ ചുറ്റി നടന്നീടും നാടോടിക്കാറ്റല നീ
നിന്നോട് ചേർന്ന് കണ്ടു ഞാനൊരു കണി 
വിൺകണി പൊൻകണി കണ്മണി
(ചെമ്പഴുക്ക...)

കണ്ണാടി കണ്ണിലൂടെന്നും ഒപ്പി ഞാൻ നിന്നെ ചാരുതേ
കല്ലോലം പോലെ എൻ മെയ്യിൽ കൊന്നപ്പൂ നൽകും തെന്നലേ
ചെങ്കുന്നിക്കുരു ചോപ്പുള്ളോരീ ചുണ്ടിലെ 
പുല്ലാങ്കുഴലായ് മാറി ഞാൻ
നിലാവല തന്നിഴ ചേലുമായ് 
വിശാലത നൽകിയ താലവുമായ്
കുറുമ്പിൻ കാൽത്തള മീട്ടിക്കൊടൊരു സുന്ദരി 
കാത്തു കാത്തു നിന്നെ
(ചെമ്പഴുക്ക...)

ചെമ്പാവിൻ നാട്ടുപെണ്ണിന്നോ ചുറ്റുന്നോ ചേലിൽ ദാവണി
ചെമ്പൂവിൻ കുങ്കുമക്കിണ്ണം നീട്ടുന്നേ മേലെ ആവണി
തത്തമ്മക്കിളി പാടുന്ന പൂവാടിയിൽ
പൊന്മാലയിടാൻ പോരൂ നീ
കുരുന്നില പോലൊരു താലിയുമായി
ഇളംകിളി മേഞ്ഞൊരു പന്തലിതാ
തണുപ്പിൻ ചോലയിൽ മുങ്ങിപ്പൊങ്ങിയൊരെൻ മനം 
ഒട്ടിയൊട്ടി നിന്നു

ചെമ്പഴുക്ക നല്ല ചെമ്പഴുക്ക
നീ മുമ്പിൽ തുടുത്തൊരു ചിരിക്കുടുക്ക
ഒറ്റയ്ക്കോ ചുറ്റി നടന്നീടും നാടോടിക്കാറ്റല നീ
മുറ്റത്തെ മുൾക്കൊടിയെന്നാലും ചന്തത്തിൻ ചന്ദ്രിക നീയേ
നിന്നോട് ചേർന്ന് കണ്ടു ഞാനൊരു കണി 
വിൺകണി പൊൻകണി കണ്മണി
ചെമ്പഴുക്ക നല്ല ചെമ്പഴുക്ക
നീ മുമ്പിൽ തുടുത്തൊരു ചിരിക്കുടുക്ക
തേൻ വരിക്ക നല്ല തേൻ വരിക്ക
നീ നെഞ്ചിൻ മനയ്ക്കലെ ചുണക്കുടുക്ക

പതിനേഴിന്റെ...



വെള്ളരിപ്രവിന്റെ ചങ്ങാതി 


സംഗീതം :മോഹന്‍ സിതാര 
രചന :വയലാര്‍ ശരത് 
ആലാപനം :ശ്രേയ ഗോശാല്‍ 


Download Link


Mohan Sithara - Music Director of Mohan Sithara - Lyricist of Shreya Ghoshal



ഉം ...ഹും ...ഹും ...
ആ ...ഹാ ...ഹാ ...
...അതെന്താണ് ...ഹ ഹ ഹ ഹ ...
പതിനേഴിന്റെ പൂങ്കരളിന്‍
പാടത്ത് പൂവിട്ടതെന്താണ് 
പറയാതെന്റെ പൂങ്കനവിന്‍ 
മാറത്തു നീ തൊട്ട മറുകാണ്
പറയൂ പറയൂ നീ നല്ലഴകേ
പനിനീര്‍ ചെടിയോ പാല്‍ മുല്ലകളോ
പ്രേമം പണ്ടേ വരച്ചിട്ട പാടത്തൂടെ നടന്നിട്ട് 
നീ തന്നെ നീ തന്നെ ചൊല്ല് 
(പതിനേഴിന്റെ )

ഓഹോഹോഹോ ...ആഹഹഹ...

അഴകില്ലേ അഴകില്ലേ 
ചിന്തൂവേന്നൂരഴകില്ലേ 
അതിലേറെ അതിലേറെ 
നിന്നെക്കാണാന്‍ അഴകല്ലേ 
വണ്ടന്മേട്ടില്‍ കൂടുള്ള വണ്ടേ വാ 
ചുണ്ടിന്‍ മൂളിപ്പാട്ടൊന്നു പാടാന്‍ വാ 
മനസ്സിലെതോട്ടം കാണാന്‍ വാ 
ഓഹോഹോ ...ആഹഹാ ...
നേരത്തെ നേരത്തെ ഞാന്‍ പോകാം 
(പതിനേഴിന്റെ )

മണമില്ലേ മണമില്ലേ 
പെണ്‍പൂവേകും മണമില്ലേ 
അതിലേറെ കുളിരല്ലേ 
പെണ്‍പൂവേ നിന്‍ മണമല്ലേ
ചുറ്റിച്ചുറ്റി തെന്നുന്ന കാറ്റേ വാ 
ചുറ്റും ചുറ്റും നോക്കണ്ടാ വേഗം വാ 
പ്രിയതമനെന്നെ വീശാന്‍ വാ 
ആഹാഹഹ ..ഓഹോഹോ ആഹഹാ 
പാടത്ത് ഞാനില്ലേ നിന്‍ കൂടെ 
(പതിനേഴിന്റെ )

കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും..


Ramesh NarayanRafeeq AhamedShreya Ghoshal

വീരപുത്രന്‍ 

സംഗീതം :രമേശ്‌ നാരായണ്‍ 
ആലാപനം: ശ്രേയ ഗോശാല്‍ 
രചന :റഫീക്ക് അഹമ്മദ്‌ 
Download Link

കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും 
കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും 
കാണാമറയത്ത് ഒളിച്ചാലും..
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണീര്‍ക്കിനാവായ് തുളുമ്പിനില്ക്കും...
കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും 
കാണാമറയത്ത് ഒളിച്ചാലും...

എന്റെ കൊലുസ്സിന്റെ ശിഞ്ജിതമൊന്നും നീ 
കേട്ടതില്ലാ.. ഒന്നും കേട്ടതില്ലാ.. (എന്റെ കൊലുസ്സിന്റെ.. )
എന്‍ മുടിച്ചാര്‍ത്തിലെ പിച്ചകപ്പൂമണം
തൊട്ടതില്ലാ.. നിന്നെ തൊട്ടതില്ലാ..
ആരോരും കേൾക്കാത്തൊരുള്ളിലെ പ്രാവിന്റെ
വെമ്പലറിഞ്ഞു നീ ഓടിവന്നു...

കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും 
കാണാമറയത്ത് ഒളിച്ചാലും...

എന്തോ മറന്നുപോയ്‌ എന്നപോലെപ്പോഴും 
തേടി വന്നു.. ഞാന്‍ തേടി വന്നു.. (എന്തോ മറന്നുപോയ്‌.. )
വെൺമണൽക്കാട്ടിലും വൻകടല്‍ തന്നിലും 
ഞാന്‍ തിരഞ്ഞു.. നിന്നെ ഞാന്‍ തിരഞ്ഞു..
നിന്‍ വിരിമാറത്ത് ചായുന്ന നേരത്ത് 
എന്നിലെ എന്നെ ഞാന്‍ തിരിച്ചറിഞ്ഞു...

ഓ.. കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും 
കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും 
കാണാമറയത്ത് ഒളിച്ചാലും..
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണീര്‍ക്കിനാവായ് തുളുമ്പിനില്ക്കും...
കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും 
കാണാമറയത്ത് ഒളിച്ചാലും...

മഴത്തുള്ളിപ്പളുങ്കുകൾ കിലുകിലെ...




ONV KurupM JayachandranVijay YesudasShreya Ghoshal


        പ്രണയം 

സംഗീതം :എം ജയചന്ദ്രന്‍ 
രചന :ഓ എന്‍ വി കുറുപ് 
ആലാപനം :വിജയ്‌ യേശുദാസ് ,ശ്രേയ ഗോശാല്‍ 
DOWNLOAD LINK


മഴത്തുള്ളിപ്പളുങ്കുകൾ കിലുകിലെ കിലുങ്ങുന്ന 
മണിച്ചിലമ്പണിയുന്നതാരോ.. 
പ്രണയം പെയ്തിറങ്ങും പൂങ്കുളിരോ..
മണിക്കൊക്കും ഉരുമ്മി നല്ലിളം ചൂട് പകരാനെന്‍
ഇണക്കിളി തിരയുന്നതാരെ.. അരികിലെന്നഴകേ നീയണയൂ...
ങ്ങൂഹും ങ്ങൂഹും..
ആഹാഹാഹാ... ആഹാഹാഹാ.. ആഹാ.. ആഹാഹാഹാഹാ..

ടുരോ..ടുരോ.. ടുരോ.. ടുട്ടുരോ... ആഹാഹാഹാ ആഹാഹാ..

ഏതു കാട്ടിലെ താഴമ്പൂമണം
നീ തലോടിയോ.. എന്‍ ചുരുള്‍മുടി..
നീ യരുശലേം വനിയിലെ ഇടയപ്പെൺകൊടിയോ 
മണിമാറില്‍ മയങ്ങും ഇളംമാനോ..
ഇതുവഴി വരൂ.. പ്രിയസഖി വരൂ..
ഒരു കാറ്റിന്‍ മൃദുസ്പര്‍ശമോ നീയോ ആലോലം...

മഴത്തുള്ളിപ്പളുങ്കുകൾ കിലുകിലെ കിലുങ്ങുന്ന 
മണിച്ചിലമ്പണിയുന്നതാരോ.. 
പ്രണയം പെയ്തിറങ്ങും പൂങ്കുളിരോ...

താഴെ ഭൂമി തന്‍ മാറില്‍ വാനമേ..
മേഘമൽഹാറായ് പെയ്തിറങ്ങി വാ..
നീ ഇളവെയിലലകളില്‍ ഒഴുകി വന്നണയും 
ശലഭങ്ങള്‍ മുകരും വയല്പ്പൂവോ..
ഇതുവഴി വരൂ.. പ്രിയസഖി വരൂ..
ഇനി ഇന്നീ മലര്‍മഞ്ചമോ നീ തന്‍ പൂങ്കാവോ..

മഴത്തുള്ളിപ്പളുങ്കുകൾ കിലുകിലെ കിലുങ്ങുന്ന 
മണിച്ചിലമ്പണിയുന്നതാരോ.. 
പ്രണയം പെയ്തിറങ്ങും പൂങ്കുളിരോ...
മണിക്കൊക്കും ഉരുമ്മി നല്ലിളം ചൂട് പകരാനെന്‍
ഇണക്കിളി തിരയുന്നതാരെ.. അരികിലെന്നഴകേ നീയണയൂ....
ആഹാഹാഹാ.. ആഹാ.. ആഹാഹാഹാ.. ആഹാ..
ആഹാഹാഹാ..ആഹാ.. ആഹാഹാഹാഹാഹാ.....

തീയേ തീയേ നെഞ്ചിൻ തീയേ ...



ചാപ്പ കുരിശു 

സംഗീതം : റെക്സ് വിജയ്
രചന :ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ആലാപനം :സജു, സയനോര 


Download Limk

തീയേ തീയേ നെഞ്ചിൻ തീയേ ആളുന്നതെന്തേ
ഈറൻ കാറ്റിൽ നോവിൻ ഈണം മൂളുന്നതെന്തേ
വാനം മേലേ നിറയും പൂക്കൾ പൊഴിയുന്നുവോ
തീരം തേടും തിരയായ് വന്നു മുറിയുന്നുവോ

കഥയേതെന്നറിയാതെ ഞാൻ പുതുചായം കൂട്ടുകയോ 
വേഷം മാറുകയോ 
ഞാനെന്നെ കാണാതലയും ഈ മായക്കാഴ്ചകളിൽ 
കാണാക്കനവുകളിൽ
ആരാരാണേ യാരോ നീയോ ആരാരാണേ 
ആരാരാണേ യാരോ നീയോ ആരാരാണേ 

കഥയേതെന്നറിയാതെ ഞാൻ ഈ സ്വപ്നം നെയ്യുകയോ
ദൂരെ പായുകയോ
മനമെന്തെന്നറിയാതെ ഞാൻ ഈ മൗനം തേടുകയോ 
പൂവായ് തീരുകയോ
ആരാരാണേ യാരോ നീയോ ആരാരാണേ
ആരാരാണേ യാരോ നീയോ ആരാരാണേ 

തന്തിന്ന തന്തിന്നാരാരോ ആരാണാരോ
തന്തിന്ന തന്തിന്നാരോ ആരാണാരാണാരോ
തന്തിന്ന തന്തിന്നാരാരോ ആരാണാരോ
തന്തിന്ന തന്തിന്നാരാരോ ആരാണാരോ
തന്തിന്ന തന്തിന്നാരോ ആരാണാരാണാരോ


ചിറകു വീശി അകലുമേതോ...



വയലിന്‍ 

സംഗീതം :ബിജിപാല്‍ 
രചന:രഫിക് അഹമ്മദ്‌ 
ആലാപനം :സൌമ്യ 


Download Link


ചിറകു വീശി അകലുമേതോ 
പറവ പോലെ പകലൊളി മായുകയായ്
വിജനതേ ഇനിയുമെന്നിൽ 
വയലിൻ സിരകൾ ഉണരുമോ വെറുതേ

ഓർമ്മകൾ മറവികൾ ജാലകവിരികളിൽ നിഴലായിളകുന്നു
മൗനമുടഞ്ഞൊരു മൺപാവകൾ പോൽ അരികിലുറങ്ങുന്നു
എവിടെയോ ഇലകൾ തോറും ശിശിര രാവിൻ മിഴിനീരടരുന്നു

ഏകാകികയുടെ ആഴമുറഞ്ഞൊരു കടലിൻ വിരിമാറിൽ
സ്വപ്നത്തിന്റെ മുകിൽ ചിറകുള്ളൊരു കപ്പലണഞ്ഞു
വിവശമീ ഇരുളിലൂറും ഹിമകണങ്ങൾ പകലിൽ മാഞ്ഞിടുമോ
(ചിറകു വീശി..)


എന്റെ മോഹങ്ങളെല്ലാം...




വയലിന്‍ 

സംഗീതം :ആനന്ദ്‌ രാജ് 
രചന:സന്തോഷ്‌ വര്‍മ  
ആലാപനം :വിധു പ്രതാപ്‌ 


Download Link

എന്റെ മോഹങ്ങളെല്ലാം മെല്ലെ ഞാനൊന്നു പാടാം (2)
നീ മാത്രം കേൾക്കുന്നൊരീണം പോലെ
റം പം പം റം പം പ പം 
റം പം പം റം പം പ പം (2)
നിന്റെയിഷ്ടങ്ങളെല്ലാം എന്റെ നെഞ്ചോടു ചേർക്കാൻ (2)
ഇന്നോളം കേൾക്കാത്ത രാഗം പോലെ
റം പം പം റം പം പ പം 
റം പം പം റം പം പ പം (2)

സാ നിസരിസനി ധനിസനിധ 
സഗപ നിസ നിസ നിസപ
ആ..ആ..ആ..ആ..
പുലർ വേള പൊൻ കിനാവിൻ 
നക്ഷത്ര ദ്വീപിലൊന്നിൽ നാം കണ്ടതിന്നാദ്യമായ്
പൂങ്കാറ്റിൽ തെന്നി തീങ്ങും മേഘത്തിൻ കംബളത്തിൽ 
ഒരുമിച്ചു സഞ്ചാരമായ്
സ്നേഹത്തിൻ ഏകാന്ത തീരം തേടീ

തൂമിന്നൽ പൊന്നുരുക്കി പൂന്തിങ്കൾ കല്ലു വെച്ച
മണിമോതിരം മാറി നാം
മഴവില്ലിൻ വർണ്ണമേഴും വിരലാലെ തൊട്ടെടുത്തു 
സംഗീത സ്വരമാക്കി നാം
സ്നേഹത്തിൻ കീറാത്ത ഗീതം പാടി
റം പം പം റം പം പ പം 
റം പം പം റം പം പ പം (2)

എന്റെ മോഹങ്ങളെല്ലാം മെല്ലെ ഞാനൊന്നു പാടാം
നിന്റെയിഷ്ടങ്ങളെല്ലാം എന്റെ നെഞ്ചോടു ചേർക്കാൻ
ഇന്നോളം കേൾക്കാത്ത രാഗം പോലെ
റം പം പം റം പം പ പം 
റം പം പം റം പം പ പം (2)


ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണി...


Murukan KattakkadaM JayachandranSudeep Kumar

രതിനിര്‍വേദം 

സംഗീതം :ജയചന്ദ്രന്‍ 
രചന :മുരുഗന്‍ കാട്ടകട  
ആലാപനം :സുദീപ് 


Download Link

ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
കണ്ടു ഞാൻ നിന്നെ ചെന്താമരേ (2)
എന്റെ കരൾ കൊമ്പിലും ചാറ്റു മഴച്ചോലയിൽ 
വന്നു പൂത്തുലഞ്ഞിടുമോ ചൊല്ലാതിരേ ചെന്താമരേ
(ചെമ്പകപ്പൂ,..)

ചന്ദന വെയിലിൽ ഈ കുങ്കുമവഴിയിൽ
പതിവായ് നിന്റെ കവിൾ ചുവന്നതു കണ്ടു നിന്നില്ലേ
കാർത്തിക നാളിൽ രാപ്പൂത്തിരി തെളിയേ
അരികിൽ നിന്റെ മുഖം തുടുത്തതു ഞാനറിഞ്ഞില്ലേ
അറിയാതെ കുളിർ മിഴിമുന പതിയേ
മനസ്സാകേ കുടമലരുകൾ ഉലയെ
സുഖ മഴ നനയണ ലഹരിയിൽ മനം തിരയുവതാരേ
ചെന്താമരേ ...
ചെമ്പകപ്പൂങ്കാട്ടിലെ...
(ചെമ്പകപ്പൂ,..)

ആൽമരത്തണലിൽ കൂത്തമ്പല നടയിൽ 
ഒരു നാൾ മകം തൊഴുതിറങ്ങണ കണ്ടു നിന്നില്ലേ
ആറ്റിറമ്പഴകിൽ ഈ തരിമണൽ വിരിയിൽ 
ഋതുവായ് കുളി കഴിഞ്ഞിറങ്ങണ നാണം കണ്ടില്ലേ
പറയാതെ കളി പറയണ കനവിൽ
അനുരാഗം മഷിയെഴുതണ കഥയിൽ
പുതു നിനവുകളിലെ മലരിലെ മധു നുകരുവതാരോ 
ചെന്താമരേ ...
(ചെമ്പകപ്പൂ,..)